themap.katib.in

പറുദീസ

മദ്ഹ് ചൊല്ലി പാടിയ കാലങ്ങൾ,
പ്രണയ സ്മരണയിൽ – ഞാൻ
അലിഞ്ഞ ബാല്യത്തിൻ മധുരം.
ഇന്നും അകം നീറ്റുന്നു,
നീറി – മുറിഞ്ഞ
ഹൃദയത്തിൽ നിന്നും ജലം,
നയനങ്ങളിൽ പെയ്തിറങ്ങിയ നിമിഷം.
ധാരയായി ഒലിച്ചതോ, മദീനയിലെ അരുവിയെ കാണാൻ.
സ്നേഹത്തിൻ മണമുള്ള പുഞ്ചിരി ചാലിട്ട അരുവിയെ പുൽകാൻ.

മദീനയിലേക്കെൻ കണ്ണീർ
ഒലിച്ചൊഴുകിയ വഴികൾ
പുണ്യ നഗരത്തിൻ മണ്ണിൽ
നിറഞ്ഞുമറിഞ്ഞ മടിയിൽ,
സ്നേഹത്തിന് ചിരിയുമായി
മദീനയിലെ മദ്ഹ് വീശിയ
കാറ്റുമായി ഞാൻ മുന്നേറുന്നു.

നേർന്നു പോയ വഴികളിൽ,
ഒരുനാൾ ഞാൻ തിരിച്ചുവന്നു
മനസ്സിൽ പൂത്ത മദ്ഹിന്റെ
കഥകളെ ഒരിക്കൽ കൂടി പാടി.

പ്രണയത്തിന്റെ അരുവിയിൽ
ചിലവഴിച്ച വെളിച്ചം
സ്നേഹത്തിന്റെ പ്രതലങ്ങളിൽ
തഴുകി ഞാൻ വീണ്ടെടുത്തു.

മദീനയിലെ ആ ഓർമ്മകൾ
ഇന്നും എനിക്ക് മധുരമാണ്.
എന്നിലെ മദ്ഹിന്റെ വീണ്ടെടുപ്പ്,
ആരാധനയുടെ വരികൾക്കും താളങ്ങൾക്കും,
മറ്റൊരു ജീവിതം പിറന്നു.
മനസ്സിൽ, നെഞ്ചൊടിയുന്ന ഓർമ്മകൾ.
മദീനയിലെ മിന്നും സ്മരണകൾ.
ഒരു മധുര സുന്ദര വരുംകാലം.
മദ്ഹിന്റെ പാട്ടിൽ വീണ്ടെടുക്കുന്നു.

മദ്ഹിന്റെ മൃദുവായ താളങ്ങൾ,
എന്നിൽ പതിഞ്ഞു ഉദിച്ചതോ.
മദീനയിലെ കാറ്റിനെ പോലെ
എന്റെ ആഗ്രഹങ്ങൾ പടർന്നുപോയി.

നിറഞ്ഞുനിറഞ്ഞ കണ്ണീർ
അനുഭവങ്ങളുടെ, സാരമാർന്ന ദൃശ്യങ്ങൾ.
മദീനയുടെ മൺ പൂവിൽ
എന്റെ പ്രാർത്ഥനകൾ പായുന്നു.

മദീനയിൽ വീശിയ കാറ്റുപോലെ,
സ്നേഹത്തിന്റെ കണ്ണീരിൽ,
ഞാനിന്നും ജീവിതം നോക്കി.

-മുഹ്സിന്‍ കെ സി തരുവണ