themap.katib.in

കിനാനിലം

അഞ്ചിന്റെ മൊഞ്ചിൽ
ഒന്നിന്റെ മുറ്റത്ത്
കൊഞ്ചിക്കൊഴഞ്ഞൊരായിരം
കിനാവുമേന്തി
വെള്ളിക്കിടാങ്ങളെത്തി…

പിഞ്ചു മനസ്സിലെ
കുഞ്ഞാശകൾക്ക്
വിത്ത് വിതയ്ക്കും
അധ്യാപകയാവണം…

ആകാശ വീഥിയിൽ
പാറിപ്പറക്കും
പേടകത്തിൻ
വാഹകനാവണം…

ഇരുളിൻ മറവിലെ
അരുതായ്മകൾ
ക്കറുതിവരുത്തും
നീതിപാലകനാവണം…

ഇത്യാദി
മോഹങ്ങൾ
ചിറകിലേന്തിയെത്തുന്ന
കുരുവികൾക്ക്
കൂടൊരുക്കേണ്ട
ഭരണകൂടം,
വിദ്യാലയത്തിൻ
മേൽക്കൂരകൾക്കൊണ്ട്
തൊഴുത്തിൻ
തളങ്ങളിൽ
മോടി കൂട്ടുന്ന
തിരക്കിലാണ്…

കിനാവുകൾക്ക്
ചിറകേകാൻ
ഭയചകിതരായൊരുവർ
നിഷ്കളങ്കത
തുളുമ്പും
ഇളംമനങ്ങളെ
വർഗീയ വിത്തുകൾ
വിതയ്ക്കും
നിലങ്ങളായ്
മാറ്റാനുള്ള
ശ്രമത്തിലാണ്….

✍️ സയ്യിദ് മുഹമ്മദ്‌ ജലാൽ യാസിർ
ഇസ്റ വാടാനപ്പള്ളി