themap.katib.in

സൽവൃത്തിയുടെ കേദാരം

വേടന്റെ കുരുക്കിലകപ്പെട്ട മാൻപേടയെ
മോചിപ്പിക്കാനരുളിയ നബിയോരുടെ
ചിത്തവൃത്തി ഏതായിരുന്നു…?

ശിരസ്സിൽ മാലിന്യം ചെരിയുന്നവളെ തേടിച്ചെന്ന്
രോഗശമനത്തിന് പ്രാർത്ഥിച്ച നബിയോരുടെ
ചിത്തവൃത്തി ഏതായിരുന്നു…?

ജലത്തിൽ മുങ്ങിതാഴുന്ന തേളിന്റെ
വിഷദംശനമേറ്റിട്ടും രക്ഷിച്ച നബിയോരുടെ
ചിത്തവൃത്തി ഏതായിരുന്നു…?

പർവ്വതം മലർത്തി ത്വാഇഫിൻ ജനതയെ
മണ്ണോടുചേർക്കാൻ വന്ന ജിബ്‌രീലിനോട്
വേണ്ടെന്നരുളിയ നബിയോരുടെ
ചിത്തവൃത്തി ഏതായിരുന്നു…?

ശത്രുക്കൾ പോലും വശത്തായപ്പോൾ
നബിയുടെ ചിത്തവൃത്തി ഏതായിരുന്നു…?

സ്നേഹത്തിന്റേത് മാത്രമായിരുന്നോ…?
കാരുണ്യത്തിന്റേത് മാത്രമായിരുന്നോ…?
വിനയത്തിന്റേത് മാത്രമായിരുന്നോ…?
കാരുണ്യത്തിന്റേത് മാത്രമായിരുന്നോ…?
വാത്സല്യത്തിന്റേത് മാത്രമായിരുന്നോ…?

അല്ലാ…
സൽവൃത്തിയുടെ നാനാഭാവങ്ങളും
ഒരേ ഹൃദയത്തിൽ സമ്മേളിച്ചിരുന്ന
ആ മഹാ മനുഷ്യനെ
ഏതു വാക്കുകളാൽ
നാം പുകഴ്ത്തും?




✍️ മുഹമ്മദ്‌ വി വി, അയങ്കലം
ശുഹദാ എഡ്യൂ ക്യാമ്പസ്‌, ഒമാനൂർ