themap.katib.in

യുഗശണ്ഠ!

“ഒന്ന്‌ പോയി തെരോ”

ആ ശണ്ഠ വാക്കുകൾഒരു

മാതൃഹൃദയത്തിൽ

തുളഞ്ഞ് കയറി

ഈറനണിഞ്ഞ ആ

കണ്ണുകൾ അന്ധാളിച്ചു പോയി

പിന്നെ പുത്രന്റെ

ചുവന്നു തുടുത്ത കോപത്തിലേക്ക്പതിച്ചു

ദേഹങ്ങളെല്ലാം നിദ്രയിലേക്ക് ചാഞ്ഞു,

പതിവുള്ള പുലർച്ച

ദിക്റുകൾ അന്ന് ഉയർന്നില്ല,

മുസ്വല്ല ആദ്യമായി

നിസ്കാരം ഖളാആക്കി

ഉഷസ്സ് എറെക്കുറെ
ഉണർന്നിരുന്നു
പുത്രപത്നി വിളിച്ചു
” ഏയ് തള്ളേ എണീറ്റ് പോ”

പക്ഷേ ആ ശബ്ദം

കാതിലൂടെ കടന്നില്ല

അപ്പൊയും ആ വദനം

പുഞ്ചിരിക്കുകയായിരുന്നു

പത്നി കൊട്ടിയെണീപ്പിക്കാൻ

കിണഞ്ഞുശ്രമിച്ചു

അവളുടെ ബുദ്ധി അപ്പൊയേക്കും

കാര്യം മനസ്സിലാക്കിയിരുന്നു

അത്..?