themap.katib.in

സ്പർശം

സമയം 10:30 സാധാരണ ഉറക്കം വരാൻ 12 മണിയെങ്കിലുമാകും. ഇന്ന് എന്തോ നേരെത്തെ ഉറക്കം വന്നു …ഇൻസ്റ്റാഗ്രാമിൽ റീൽസ് കാണുമ്പോൾ തന്നെ കണ്ണുകളടയുന്നതുപോലെ തോന്നി.
ഫോൺ തലയണയുടെ അടുത്ത് വെച്ച് ഞാനുറങ്ങി.ഇരുട്ടിൽ നിന്ന് നേരിയ വെളിച്ചം എൻ്റെ മുഖത്തേക്ക് അടിച്ചു .കണ്ണുകൾ തുറന്നപ്പോൾ വീട്ടിൽ എന്റെ കൂട്ടുകാർ നിൽക്കുന്നു. മുഖമെല്ലാം വാടി കണ്ണുകൾ എല്ലാം ചുവന്നിരിക്കുന്നു .അവർ ഉപ്പയെ ആശ്വസിപ്പിക്കുന്നു… “ഇവർക്ക് എന്താണ് പറ്റിയത് …ഉമ്മ എവിടെ?”

ഇന്നലെ ഉമ്മാനോട് ആദ്യമായി വഴക്കിട്ടു. മിണ്ടൂലാ കരുതിയതാ ”എനിക്ണ്ടാ അത് പറ്റാ …”അമ്മായിന്റെ കരച്ചിൽ കേൾക്കുന്നു. ഉമ്മാന്റെ റൂമിൽ നിന്നാണ്കേൾക്കുന്നെ ….
അമ്മായിന്റെ മടിയിൽ ഉമ്മ കിടക്കുന്നു .ഞാൻ നേരിയ ശബ്ദത്തിൽ ഉമ്മാനെ വിളിച്ചു .”ഉമ്മാ…” നോക്കിയില്ല.

ഒന്നൂടെ ഉറയ്ക്കേ വിളിച്ചു അപ്പോഴും നോക്കിയില്ല അലറി വിളിച്ചു “ഉമ്മാ…”ഒരാൾ പോലും എന്നെ നോക്കിയില്ല . പെട്ടെന്ന് ഒരു ഹോൺ ശബ്ദം! മുറ്റത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു പന്തൽ. മുറ്റത്ത് നിറയേ ആളുകളും അയൽവാസികളും കുടുംബക്കാരുമൊക്കയാണ്. ആപന്തലിലേക്ക് ഒരു ആംബുലൻസ് വരുന്നു. ആംബുലൻസ് നിന്ന് വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു ശരീരം…. സൂക്ഷിച്ച് നോക്കിയപ്പോൾ അതെന്റെ ശരീരമായിരിന്നു.

ആൾക്കൂട്ടത്തിൽ ആരോ പറയുന്നത് കേട്ടു. “സൈലന്റ്‌ അറ്റാക്കായിരുന്നു ഇന്നലൊരു കൊഴപ്പൊല്ലാതെ ഉറങ്ങാൻ പോയതാ പടച്ചോൻ വിളിച്ചാ പോകാതിരിക്കാൻ പറ്റോ.”
പെട്ടെന്ന് മോനേ എന്ന് വിളിച്ച് ഉമ്മ ഓടി വന്ന് എൻ്റെ മയ്യത്ത് കെട്ടിപിടിച്ച് കരഞ്ഞു.എന്റെ ഉപ്പ തളർന്ന് വാതിൽ പടിയിൽ ഇരിക്കുന്നു…തോരാതെ കണ്ണുനീരുമായി എൻ്റെ ഉപ്പയെ പിടിക്കുന്നു..
ഇന്നലെയാണ് ജീവിതത്തിൽ ആദ്യമായി ഉമ്മയോട് ദേശ്യപ്പെട്ടത്.
ഒരുപാട് ചൂടായി. പടച്ചോനെ എനിക്ക് ഒന്ന് ഉമ്മയോട് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ… ഒന്നു വാരിപുണർന്ന് മാപ്പ്

ചോദിക്കണമായിരുന്നു… അല്ലാഹ്…”
പെട്ടെന്ന് ഒരു ശബ്ദം! നോക്കുമ്പോഴാണ് ഉമ്മ ചായയുമായി നിൽക്കുന്നു.
“എണീക്കടാ ചെക്കാ സമയെത്രായി…” , മതി ഉറങ്ങിയത്…
അവൻ ഉമ്മയെ കെട്ടിപ്പിടിച്ച് അല്ലാഹുവിനെ സ്തുതിച്ചു….