themap.katib.in

ഗുരു രോദനം

അക്ഷരങ്ങൾക്കപ്പുറം
അക്രമത്തിനിപ്പുറം
എനിക്കൊരു ഗുരുവുണ്ട്,
ധാർമ്മിക നഭസ്സിന്നു താഴെ
എന്നെ
മനുഷ്യനാക്കിയ ഗുരു.
പാഠം കവിഞ്ഞൊഴുകുന്ന
അറിവിൻ ആറാണവർ.
ചുവരുകൾ പറയുന്നു,
ചൂരൽ ചിരിക്കുന്നു,
ചോക്കുകൾ കരയുന്നു,
സ്മരണയിൽ ഗുരു
തിരിച്ചറിവെന്നെ ഉണർത്തി
തിരു സന്നിധിയിലെത്തി.
അവശനായ് ഇന്നാശാൻ
മാളികാമുറിയിലേകൻ
ഇരുട്ടിനെ വെളുപ്പിക്കുന്നു.
ചുറ്റും കണ്ണുരുട്ടുന്ന
ക്യാമറ ഭീതിയിൽ
തൊഴിലാളി കണക്കെ
പാഠം മറിക്കുന്നതിനിടെ,
“മാപ്പ് മകനേ..,
ഞാനിന്ന് നിർവ്വികാരൻ
പാവം യന്ത്രമനുഷ്യൻ!
എന്ന് തിരിക്കും കൊറോണ?
അന്ന്
ഞാനും സ്വതന്ത്രനാകും.”