എഴുതിയെഴുതി
എഴുത്തുകാർക്ക് മടുക്കും.
പറഞ്ഞു പറഞ്ഞ്
പ്രസംഗിക്കുന്നവന്റെ തൊണ്ട വറ്റും.
സമരം കൊണ്ട്
തെരുവ് തീർത്തവരെല്ലാം വിയർക്കും.
അന്ന് ഫാസിസത്തിനെതിരെ പോസ്റ്റിടാൻ
ആരുമുണ്ടാകണമെന്നില്ല.
ചിലർ നിരായുധരും
മറ്റു ചിലർ ആയുധ ധാരികളുമാകും.
ചിന്തകൾ ഭ്രാന്തമാകും.
ആശയങ്ങൾ മരിക്കും.
ധീരന്മാർ ഭീരുക്കളാകും.
ചെകുത്താൻ വേദമോതിത്തുടങ്ങും.
ഒടുവിൽ ചെകുത്താൻ മരിക്കും.
വേദം കത്തിയമരും, അല്ല,
കത്തിച്ചു കരിക്കും.
മഴ പെയ്തു ചോരുന്ന പോലെ.
Post Comment