themap.katib.in

നാളെ

lakshdweep

ഹാ! നിനക്കെന്തു ഭംഗിയാണ്.
നിന്റെ ഭംഗിയിൽ
ആ മനോഹാരിതയിൽ ഞാനലിഞ്ഞിരിക്കുന്നു.
നിന്റെ സൗന്ദര്യം എത്ര വലുതാണ്.
ദീർഘമാണ് സുദീർഘമാണ്..!

നീലയും പച്ചയുമായ ഭൂമിയിലെ
ഒരു ചെറു കണികയാണു നീ.
എങ്കിലും, നീ എത്ര വലുതാണ്.
നിന്നിൽ സഹവസിക്കുന്നവരോ
ഒരു കളംങ്കവുമില്ലാത്ത നന്മയുള്ളവർ.

നാളേക്ക് ചിലപ്പോൾ നീ ഉണ്ടായെന്ന് വരില്ല,
നിന്റെ ശാന്തിയും സമാധാനവും
സൗന്ദര്യവും തകർക്കാനായി
ചില കള്ളക്കഴുകന്മാർ നിന്നെ
പിച്ചിച്ചീന്താനായിറങ്ങിയിട്ടുണ്ട്.
നിനക്കാകുമോ അവരെ
ആ കഴുകരെ
ആട്ടിത്തുരത്താൻ!

നിന്റെയുള്ളിൽ ജീവിക്കുന്നവരോ
നാളെ ചിലരുടെ കാൽക്കീഴിലാണ്.
ചിലർ പറയുന്നതേ ചെയ്യാവൂ,
ചിലർ പറയുന്നതേ തിന്നാവൂ,
ചിലർ പറയുന്നതേ കേൾക്കാവൂ,

നിന്റെ തീരങ്ങളിൽ ആഞ്ഞടിക്കുന്ന
തിരമാലയെപ്പോലെ
കള്ളക്കഴുകന്മാർ നിന്നിൽ
ആഞ്ഞടിക്കുന്നുണ്ട്.
നിനക്കാകുമോ ആ കഴുകരെ
ആട്ടിയോടിക്കാൻ. ഇല്ലെങ്കിൽ നാളെ നീ
അരാജകത്വത്തിലായേക്കാം,
നിന്നിൽ ജീവിക്കുന്നവർ
അടിമത്തത്തിലും.

നാളെ നീ തീവ്രവാദത്തലവനും
നിന്നിലുള്ളവർ ചിലപ്പോൾ തീവ്രവാദികളുമായേക്കാം,
രാജ്യദ്രോഹികളായേക്കാം,
ആയുധപ്പുരകളായേക്കാം,
മദ്യം രുചിക്കാത്ത നിന്നെ
നാളെയവർ മദ്യം രുചിപ്പിച്ചേക്കാം

നീ മതവർഗ്ഗീയവാദിയെന്ന്
നാളെ ചിലപ്പോളവർ വാദിച്ചേക്കാം.
ചിലപ്പോൾ നിന്നിലുള്ളവർ നാളെ
കുടിയേറ്റക്കാരായ് മാറിയേക്കാം
കുടിയിറങ്ങേണ്ടവരല്ല നിങ്ങൾ
ആഞ്ഞടിക്കൂ, പ്രതിരോധിക്കൂ.

പ്രതിരോധം ശക്തമായില്ലെങ്കിൽ
നിനക്ക് നാളെ ജീവനുണ്ടാവില്ല

നീ
ജഡമാകാനാണ് ആ നരാധമന്മാർ കാത്തിരിക്കുന്നത്
നീ
ജഡമായാലവർക്ക് നിന്നെ എളുപ്പത്തിൽ ഭക്ഷിക്കാമല്ലോ.

ജഡമാകാതിരിക്കൂ, പ്രതിഷേധിക്കൂ,
പ്രതിരോധിക്കൂ,
അടിമകളാകാതിരിക്കൂ,
പടിയിറങ്ങാതിരിക്കൂ.



Home » Fiction » നാളെ

1 comment

comments user
Sharafudheen Ahmed

Great bruh….
Keep it up and go ahead…❤️