themap.katib.in

ഗ്രെലിനു വേണ്ടിയുള്ള കാത്തിരിപ്പ്

lab

ഇന്ന് ലോകത്ത് കണ്ടെത്തിയിട്ടുള്ള പല രോഗങ്ങൾക്കും കാരണംമനുഷ്യന്റെ ഭക്ഷണരീതിയാണ് . അമിതമായ ഭക്ഷണം കാരണം മനുഷ്യൻ പ്രതീക്ഷിക്കാത്ത പല രോഗങ്ങൾക്കും അടിമയാകേണ്ടിവരുന്നു. കൂടുതൽ കൊഴുപ്പും കാൽസ്യവും പ്രോട്ടീനും ഉള്ള ഭക്ഷണങ്ങൾ തന്റെ ഉള്ളിലേക്കു വലിച്ചു കയറ്റുകയാണ് മനുഷ്യർ. ഇവ ഭക്ഷണം നൽകുന്ന രുചിക്കോ അല്ലെങ്കിൽ മണത്തിനോ വേണ്ടിയാവാം . ചിലർ ലഹരിയും ഇതുപോലെ ഉപയോഗിക്കുന്നു. വെറും നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ആസ്വാദനത്തിന് വേണ്ടിയാണ് ഇവയൊക്കെ. മനുഷ്യ ശരീരത്തിന് ആവശ്യത്തിലധികം കൊഴുപ്പു ലഭിക്കുമ്പോൾ അത് ഒരിക്കലും മുഴുവനായി ഉപയോഗപ്പെടുത്തുകയില്ല, മറിച്ച് തൊലിയുടെ അടിവശത്തും ലിവറിലുമായി നിക്ഷേപിക്കുന്നു. ഇന്ന് അമേരിക്ക പോലുള്ള രാഷ്ട്രങ്ങളിൽ പ്ലാസ്റ്റിക്‌ സർജറി മുഖേനെ തൊലിയുടെ അടിവശത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ള കൊഴുപ്പ് നീക്കം ചെയ്യുന്ന സംവിധാനമുണ്ട്.എന്നാൽ രക്തക്കുഴലുകളിൽ കൊഴുപ്പ്‌ അടിഞ്ഞുകൂടിയാൽ പ്രത്യേകിച്ചും ഹൃദയ പേശികൾക് രക്തമെത്തിക്കുന്ന കുഴലുകളിൽ ആണെങ്കിൽ അവ തടസ്സപ്പെടുകയും ഇതുമുഖേനെ CAD (Coronary artery disease) പോലുള്ള രോഗം ബാധിക്കുകയും ഹൃദയ പേശികൾക് ഓക്‌സിജൻ വേണ്ട തോതിൽ ലഭിക്കാതാവുകയും ആൻജിനാപെക്ടറിസ് (angina pectoris) പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ഹൃദയസ്തംഭനത്തിനു കാരണമാവുകയും ചെയ്യുന്നു. ഇതിനു പുറമേ ശരീരത്തിലെ ഗ്ലുക്കോസിന്റെയും കാല്സ്യത്തിന്റെയും അളവ് ഇടത്തരം നിലയിൽ ആവുക എന്നുള്ളതും ശരീരത്തിന് അനിവാര്യമാണ്. ടിയബെറ്റിസ്‌, ഹൈപോഗ്ലൈസിമിയ, ഒസ്ടിയോസ്പോറോസിസ് ഹൈപൊക്കൽസീമിക് ടെ’ടണി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഗ്ലുക്കോസിന്റെയും കാല്സ്യത്തിന്റെയും രക്തത്തിലെ അളവ് വിത്യാസം മൂലമുണ്ടാവുന്നവയാണ്.

ഇത്തരത്തിൽ ഭക്ഷണരീതിയിലൂടെ മനുഷ്യരിൽ ഉണ്ടാകുന്ന രോഗങ്ങൾക് പരിഹാരമായാണ് ശാസ്ത്ര ശാഖയായ എൻഡോക്രൈനോളജി ഗ്രെലിൻ (ghrelin) എന്ന ഹോർമോണിന്റെ പ്രവർത്തിയെക്കുറിച്ച് ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്.മനുഷ്യശരീരം പട്ടിണി കിടക്കുകയും ആവശ്യമായ ഊർജം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ, ആമാശയതിന്റെ ഉൾവശത് നിന്ന്‌ പുറപ്പെടുന്ന ഹോർമോണാണ് ഗ്രെലിൻ. ഇവ തലച്ചോറിന്റെ ഭാഗമായ ഹൈപ്പോതലാമസിനെ പ്രേരിപ്പിക്കുകയും കോർട്ടിസോൾ, ഗ്ളൂക്കഗോൺ പോലുള്ള ഹോർമോണുകളുടെ ശ്രവത്തിന് കാരണമാവുകയും ഗ്ലുക്കോനിയോജനസിസ്‌ എന്ന പ്രവർത്തനം നടക്കുകയും ലിവറിൽ സൂക്ഷിച്ചിരിക്കുന്ന അമിനോആസിഡിനേയും ഗ്ലൈക്കോജനേയും ഉപയോഗിച്ച് ശരീരത്തിന് ഗ്ളൂക്കോസ് നൽകുന്നു. പിന്നെ ലിപ്പൊലൈസിസിലൂടെ ശരീരത്തിൽ അടിഞ്ഞുകിടക്കുന്നു ഫാറ്റുകളെ ഫാറ്റിആസിഡുകളാക്കി നൽകുകയും ചെയ്യുന്നു . ലിവർ സിറോസിസിന് കാരണമാകുന്ന വേസ്റ്റ് വസ്തുക്കളെ ടീമിനറലൈസേഷൻ നടത്തി ശരീരത്തിൽ നിന്ന് തള്ളി നീക്കാനും ഗ്രെലിൻ സഹായകരമാണ്. ആമാശയത്തെ പട്ടിണിയാക്കി ഗ്രെലിനു വേണ്ടിയുള്ള കാത്തിരിപ്പിലൂടെ ആരോഗ്യപരമായ പല നേട്ടങ്ങളുമുണ്ടെന്ന് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞിരിക്കുകയാണ്.



Home » Translation » ഗ്രെലിനു വേണ്ടിയുള്ള കാത്തിരിപ്പ്

1 comment

comments user
Muhammad Shahid CK

👍👍👍