themap.katib.in

ഊഴം

cut tree

ഈർഷ്യതയിൽ പൊതിഞ്ഞ
കലികാലത്തിന്റെ
അനേകായിരം ജീവതാളങ്ങളെയും
നിർഭയ മനസ്സിന്റെ
പെരുകിയ ആൾരൂപങ്ങളേയും നോക്കി
ആത്മഗതം ചെയ്തുപോയി:

പ്രപഞ്ചത്തിൽ
സുകൃതാത്മാക്കളെയും കാത്ത്
ആർദ്രതയും കനിവും നിറഞ്ഞ
ഹൃത്തുക്കളെയും നോക്കി
ഇനിയുമെത്ര നാൾ
കത്തിരിക്കുമീ ലോകം…!