പണ്ട് ഒറ്റയ്ക്കിരിക്കുമ്പോൾ
ആരുമില്ലെന്നൊരു തോന്നൽ.
ഇന്ന് ഒറ്റയാകുമ്പോൾ ആരൊക്കെയോ കൂടെയുണ്ടെന്നൊരു പേടി.
കൂട്ടിനകത്തുള്ള പക്ഷി പോൽ ഞാനെന്റെ വീട്ടിന്നകത്ത് കിടപ്പുതന്നെ
കിന്നം പറഞ്ഞു നിനച്ച നാളൊക്കെയും മെല്ലെയൊന്നോർത്തു നിനച്ചു നിന്നെ.
ചങ്ങാതിമാരൊത്ത് നട്ടുച്ചനേരത്ത് പന്ത് കളിച്ചയാ നാളുകളൊക്കെയും
ഒറ്റ ശ്വാസത്തിൽ ഞാനോർത്തുപ്പോയിയിനി വന്നുചേരാത്തൊരു കാലത്തെയും
എണ്ണമറ്റ പല ഓർമകൾ തന്നുപോയൊരു കാലമേ
കാത്തിരിപ്പിൻ നൗകയിൽ ഞാൻ നിൻ കിനാവിൽ താരമേ
Post Comment