ഇരുട്ടിന്റെ മറവിൽ
പീഡനങ്ങളുടേയും
അരും കൊലകളുടേയും
ധ്വനികൾ തിങ്ങി നിറഞ്ഞാ
ന്തരീക്ഷം.
എങ്ങോട്ടെന്നില്ലാത്ത
പെട്രോളിന്റെ കുതിപ്പും
പൊറുതിമുട്ടിയ വിലക്കയറ്റവും
പട്ടിണിയും ദാരിദ്രവും
നിറഞ്ഞാന്തരീക്ഷം.
ജീവൻ നിലക്കുന്ന
കർഷകൻ മേലെറിഞ്ഞ
നിയമവിരുദ്ധ നയങ്ങളും
അതിൽ അലിഞ്ഞ കലാപ
ങ്ങളും നിറഞ്ഞാന്തരീക്ഷം
പ്രാണനറ്റ ദേഹങ്ങളാൽ മലിനമായ നദികളും
വേർപാടിന്റെ നിലവിളികൾ
നിറഞ്ഞാന്തരീക്ഷം.
സ്വതന്ത്രമല്ലാത്ത ഇന്ത്യയുടെ നാൾ വഴിയിലേക്കോ
ഈ ഇരുട്ടാന്ത
രീക്ഷം നിറഞ്ഞ
സ്വതന്ത്ര ഇന്ത്യ?
1 comment