മനുഷ്യർ കൂടുതൽ സ്വാതന്ത്രത്തോടെ പ്രകൃതി വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്തും പല കാര്യങ്ങളിൽ ധൂർത്തടിച്ചും കഴിയുന്ന തിനിടയിലാണ് കോവിഡ് മഹാമാരി വന്നുപെട്ടത്. കോവിഡ് നമ്മുടെ ജീവിതക്രമത്തെ ആകെ മാറ്റിമറിച്ചു. മാത്രമല്ല നമ്മുടെ കഴിഞ്ഞ കാല ജീവിതത്തെ ഒരു തിരുത്തലിന് വിധേയമാക്കിയിരിക്കുകയാണ്. മനുഷ്യർ പാഠം ഉൾകൊള്ളാൻ വേണ്ടിയാണ് സൃഷ്ടാവ് മഹാമാരികളിറക്കുന്നത്.
നാം പഠിച്ചതും നിരന്തരം കേട്ടുകൊണ്ടിരിക്കുന്നതുമായ ഒരു കാര്യമാണ് മരണാനന്തര ജീവിതം സുഖകരം ആവാൻ ജീവിതകാലത്ത് ധാരാളം സുകൃതങ്ങൾ ചെയ്യണമെന്നത്.അതുപോലെ കോവിഡാനന്തര ജീവിതത്തിൽ പല മേഖലകളിൽ ഉന്നതി കരസ്ഥമാക്കാൻ നാം കോവിഡ് കാലത്തെ ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തണം.ഉപകാരപ്രദമായ അറിവുകൾ കരസ്ഥമാക്കാൻ വേണ്ടിയുള്ള വായനയിലും അന്വേഷണത്തിലും ആകണം നമ്മുടെ ഒഴിവു സമയങ്ങൾ.മഹാമാരി കാലത്തെ ഇത്തരം സാധ്യതകളിൽ നിന്ന് നാം അശ്രദ്ധരാവരുത്.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായ മഹാമാരികൾ ലോകത്ത് പല വിപ്ലവങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും കാരണമായിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പാനിഷ് ഫ്ലൂവിന് ശേഷം ശാസ്ത്ര സാങ്കേതിക ലോകത്ത് വലിയ കുതിപ്പുകൾ ഉണ്ടായിട്ടുണ്ട്. അതുപോലെ കോവിഡിനു ശേഷവും ശാസ്ത്രസാങ്കേതിക ലോകത്ത് വലിയ വിപ്ലവങ്ങൾ ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. മഹാമാരികൾ മനുഷ്യരെ കൂടുതൽ പഠനത്തിന് പ്രേരിപ്പിക്കുന്നുവെന്ന് സാരം.
കോവിഡാനന്തര ലോകത്ത് ആരോഗ്യ മേഖല കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്ന് നമുക്ക് നിരീക്ഷിക്കാൻ സാധിക്കും. വൈദ്യശാസ്ത്രത്തിൽ പുതിയ വിപ്ലവങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. ഇനിയും ഒരു മഹാമാരി വരികയാണെങ്കിൽ അതിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകൾ കൂടുതൽ പ്രാധാന്യത്തോടെ ചെയ്യുമെന്നത് തീർച്ചയാണ്.
ജീവിതത്തിലെ പ്രധാനപ്പെട്ട പല മേഖലകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് മഹാമാരികൾ കടന്നു പോകുന്നത്. അതിനാൽ കോവിഡിന് മുമ്പുണ്ടായ ജീവിതത്തെ അതേപടി ആവർത്തിക്കാൻ നമുക്കിനി സാധ്യമാവില്ല. നല്ല നാളുകൾക്കുവേണ്ടി ശുഭാപ്തിവിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം.
🤣🤣
Polichu
1 comment