themap.katib.in

ഓ..മനുഷ്യ

മനുഷ്യകരങ്ങളാൽ
വെട്ടികീറപ്പെട്ട പ്രകൃതിയെ കണ്ട്..
കോപകുലനായ സൂര്യൻ
തൻ കോപച്ചുടിൽ
ഹരിത പച്ചപ്പ് മായ്ഞ്ഞു പോയ്‌..

ഭൂമി തൻ അവസ്ഥയിൽ
സങ്കടം പൂണ്ട് മേഘങ്ങൾ
തേങ്ങാൻ തുടങ്ങി..

ആകാശം ഇടിയും മിന്നലാലും ക്ഷുഭിതമായി.
സങ്കടം സഹികവയാതെ മേഘങ്ങൾ കണ്ണുനീർ വാർത്തു.

ആ കണ്ണുനീരിൽ ഭൂമി ധന്യമായി.
മൺതരികൾ കണ്ണുനീർ തുള്ളികളെ ആലിംഗനം ചെയ്തു..

പുതു പ്രതീക്ഷ തൻ
പച്ചപ്പ് പൊട്ടി മുള്ളച്ചു.

കിളികൾ കല പില കൂട്ടി
വയലുകളിലൂടെ പറന്നു നടന്നു.

മഴയെ പുൽകാൻ തക്കം പാർത്ത്‌ കുളിർമയേകി കാറ്റും വിരുന്നു വന്നു

കുരുന്നുകൾ ഉമ്മറ പടികളിലിരുന്നു മഴയെന്ന വിസ്മയത്തെ ആസ്വാദിച്ചു.
ഹാ എന്തൊരു സൗരഭ്യം

ചിലർ തണുപ്പിൻ തൻ കാഠിന്യത്താൽ മെത്തയെ വാരി പുണ്ണർന്നു ;പുതപ്പിൽ ചുരുണ്ടുകൂടി.

എന്നാൽ,
ചിലർ മേൽകുരയിൽ
നിന്ന് ഒലിച്ചിറങ്ങുന്ന ദുരിത തുള്ളികളിൽ നിന്ന് രക്ഷ നേടാൻ പരസ്പരം ഒരു പുതപ്പിൽ പറ്റി പിടിച്ചിരുന്നു