themap.katib.in

ഇനിയില്ല

die

കവിതയുടെ താളിൽ
ചെമ്പകത്തിൻ സുഗന്ധം
വീശുമോയിനി..?

തിളയ്ക്കുന്ന രക്തങ്ങൾ-
ക്കിടയിൽ, രാത്രിയിൽ
മുല്ല വിരിയുമോയിനി..?

ഒഴുകുന്ന കണ്ണീരിൽ
കവിത തൻ
താളുകളലിയാതിരിക്കുമോയിനി..?

പുകയുന്ന തീക്കനലുകൾക്കിടയി നിന്നും
വീണ പൂവുകൾ
ഉയർത്തിയെഴുന്നേൽക്കുമോയിനീ..?