themap.katib.in

അന്തര്‍ജ്ഞാനം

ഇരുളിൻ മറയില്‍ പെയ്തിറങ്ങിയിട്ടുണ്ട്
ധാരാളം നിയമവാഴ്ചകള്‍.
വിചിന്തനത്തിനുപോലും അര്‍ഹതയില്ലാത്ത
സ്പഷ്ടമായ പതനങ്ങളാണവ.

അചഞ്ചലമാം പ്രവാഹങ്ങളാൽ
പിടയും മനങ്ങളുടെ നോവാണ്
നിറഞ്ഞൊഴുകിയ തീരങ്ങളിലേക്ക്
ഭരണത്തെ പുണർന്നത്.

യാതനകളേറെ പിന്നിട്ടപ്പോഴും
സ്വതന്ത്രാഭിലാഷങ്ങൾ ധന്യമായിരുന്നു.
ഉലകില്‍ ഒരമൃതും വിഷമല്ലെങ്കിൽ നീ അവഗണിക്കുവെൻ രാഷ്ട്രസ്വപ്നങ്ങളെ..!