ഞാനുമൊരു മനുഷ്യനാണ്.
എനിക്കും ജീവിതമുണ്ട്.
സ്വപ്നങ്ങൾ ഏറെയുണ്ട്,
അതിലേറെ ആശയും.
എനിക്കൊരു പോലീസാകണം,
നിരായുധന്റെ മേൽ നിറഴൊയിക്കാൻ.
എനിക്കൊരു ഫോട്ടോഗ്രാഫറാകണം,
മൃതിയടഞ്ഞവന്റെ നെഞ്ചിൽ കയറി ഉലാത്താൻ.
എനിക്കൊരു ബിഷപ്പാകണം,
വർഗ്ഗീയതയുടെ വിത്ത് പാകാൻ.
എനിക്കൊരു യൂറ്റുബറാകണം,
നിയമങ്ങളെ കാറ്റിൽ പറത്താൻ.
എങ്കിലും നമുക്കൊരു മനുഷ്യനാകാൻ കഴിയുകില്ലേ
ജാതിയില്ലാത്ത, വർഗ്ഗമില്ലാത്ത മനുഷ്യനാകാൻ;
വിഭാഗീയതയില്ലാത്ത മനുഷ്യനാകാൻ?
മനുഷ്യന് മനുഷ്യനെന്ന പേര് തന്നെ അപമാനമായിടും യുഗം
മനുഷ്യനാകാണോ നിനക്ക്
എങ്കിൽ നീ താഴോട്ട് നോക്കൂ
നീ എത്ര ഉയരമിലാണ്
Post Comment