themap.katib.in

പതിയിരിക്കുന്ന അപകടങ്ങൾ

പലതരത്തിലുള്ള അപകടങ്ങൾ നിറഞ്ഞതാണ് ഇന്നത്തെ ജീവിതം. ദിനം പ്രതി വാർത്താ മാധ്യമങ്ങളിലൂടെ യാത്രയിലുണ്ടാകുന്ന അപകടങ്ങളുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ കാണാൻ സാധിക്കും. ആധുനിക സൗകര്യങ്ങളുള്ള ഓപ്പറേഷൻ തീയേറ്ററുകളിൽ മുതൽ അടുക്കളകളിൽ വരെ അപകടം പതിയിരിക്കുന്നു. ജീവിതം കൂടുതൽ ആധുനികവും യാന്ത്രികവുമായതിന്റെ ഫലമായി അപകടങ്ങളെ നമുക്ക് കാണാം.

അപകടങ്ങളുടെ അടിസ്ഥാന കാരണം അശ്രദ്ധ തന്നെയാണ്. യാത്രയിലുണ്ടാകുന്ന അപകടങ്ങളാണ് ഏറ്റവും കൂടുതൽ. തീവണ്ടിപാതയിലെ ലെവൽ ക്രോസ്സുകളും അപകട മേഖല തന്നെയാണ്. കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർഥിയുടെ മരണം കണക്കിലെടുക്കേണ്ടതുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിന് പല മുൻകരുതലുകളും സ്വീകരിക്കാം. ട്രാഫിക് നിയമങ്ങൾ പാലിക്കുക, കാൽ നടക്കാർ ഫുട്പത്തുകളിലൂടെ സഞ്ചരിക്കുക.
റോഡ് കളിസ്ഥലമായി ഉപയോഗിക്കുന്ന രീതി ഒഴിവാക്കുക. റെയിൽവേ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വളരെ ജാഗ്രത പുലർത്തേണ്ടതുണ്ട്. സൂക്ഷിപ്പുകാരില്ലാത്ത ലെവൽ ക്രോസ്സുകൾ മരണകുരുക്കുകൾ സൃഷ്ടിക്കാറുണ്ട്.