themap.katib.in

കോവിഡ്-19; സൂക്ഷ്മജീവികളെ അറിഞ്ഞു പ്രതിരോധിക്കാം

covid19

കോവിഡ്-19 എന്ന മഹാമാരിയെ അതിജീവിക്കാനുള്ള കഠിന പ്രയത്നത്തിലാണിന്ന് ലോകം. സ്പാനിഷ് ഫ്ലൂ, കോളറ,പ്ലേഗ് തുടങ്ങിയ ഒട്ടേറെ പകർച്ചവ്യാധികളെ ലോകം ഇതിനു മുമ്പ് അഭിമുഖീകരിച്ചിട്ടുണ്ട്. ഏതൊരു പകർച്ചവ്യാധിക്കും കാരണമാകുന്നത് ഏതെങ്കിലും സൂക്ഷ്മജീവികളായിരിക്കും. വൈറസ്,ബാക്ടീരിയ, ഫംഗസ് എന്നിവയാണ് പ്രധാനപ്പെട്ട സൂക്ഷ്മജീവികൾ.
തീവ്ര സാഹചര്യങ്ങൾ പോലും അതിജീവിച്ച് നിലനിൽക്കാൻ സാധിക്കുന്നതുകൊണ്ടുതന്നെ ബാക്ടീരിയകളാണ് പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ബാക്ടീരിയയിൽ മറ്റു ജീവികളെ ആശ്രയിച്ചു ജീവിക്കുന്നവയാണ് കൂടുതൽ ഉപദ്രവകാരികൾ. ബാക്ടീരിയ 0.2 മുതൽ 2 വരെ മൈക്രോമീറ്റർ വലുപ്പത്തിൽ കാണപ്പെടാറുണ്ട് ടൈഫോയ്ഡ്, കോളറ, ഡിഫ്തീരിയ തുടങ്ങിയ അസുഖങ്ങൾക്ക് ബാക്ടീരിയയാണ് കാരണമാകുന്നത്, മരുന്നുകളുടെ നിർമ്മാണം,ബയോടെക്നോളജിയിലെ പ്രധാനപ്രവർത്തനമായ ജീനിന്റെ രൂപമാറ്റപ്രക്രിയ, നൈട്രജൻ ഫിക്സേഷൻ തുടങ്ങിയ മനുഷ്യർക്ക് ഉപകാരപ്രദമായ പ്രവർത്തനങ്ങളിലും ബാക്ടീരിയക്ക് പങ്കുണ്ട്. ബാക്ടീരിയകളെ ജീവനുള്ള കോശങ്ങളായിട്ടാണ് പരിഗണിക്കുന്നതെങ്കിലും ന്യൂക്ലിയസ് ഇല്ല. എൻസൈമുകളും ടോക്സിക് ആയ പദാർത്ഥങ്ങളും ശരീരത്തിൽ നിക്ഷേപിച്ചാണ് ബാക്ടീരിയ അസുഖം സൃഷ്ടിക്കുന്നത്.
ഫംഗസുകൾ മറ്റു ജീവികളെ ആശ്രയിച്ചു ജീവിക്കുന്നവയാണ്.എന്തെങ്കിലും വസ്തുക്കളുടെ മേൽ പറ്റി പിടിച്ചാണ് ഇവ കാണപ്പെടുന്നത്.ഈർപ്പമുള്ള സ്ഥലങ്ങളാണ് ഇവയുടെ നിലനിൽപ്പിന് ഏറെ അഭികാമ്യം.2 മുതൽ 10 വരെ മൈക്രോമീറ്റർ വലുപ്പത്തിലാണ് ഇവ കാണപ്പെടുന്നത്. വട്ടച്ചൊറി,സ്ത്രീകളിൽ കാണപ്പെടുന്ന കാർഡിയാസിസ്,താരൻ തുടങ്ങിയ അസുഖങ്ങൾക്ക് ഫംഗസ് ആണ് കാരണം. ബ്രെഡ് ബിയർ എന്നിവയുടെ നിർമ്മാണം, ആന്റിബയോട്ടിക് നിർമ്മാണം എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്നതോടൊപ്പം ഭക്ഷ്യയോഗ്യമായ കൂൺ ഒരുതരം ഫംഗസാണ്. ഫംഗസിനെ ഒരു കോശമായി പരിഗണിക്കുന്നതോടൊപ്പം മിക്കവാറും ഫംഗസുകളിൽ ഒന്നിലധികം ന്യൂക്ലിയസ് കണ്ടുവരാറുണ്ട്. സ്പോറുകളിലൂടെയാണ് ഫംഗസ് മനുഷ്യശരീരത്തെ ബാധിക്കുന്നത്.
നഗ്നനേത്രങ്ങൾ കൊണ്ടോ നോർമൽ മൈക്രോസ്കോപ്പ് ഉപയോഗിച്ചോ കാണാൻ സാധിക്കാത്ത അത്രയും ചെറുതാണ് വൈറസുകൾ.20 മുതൽ 1400 വരെ നാനോമീറ്റർ വലുപ്പത്തിലാണ് ഇവ കാണപ്പെടുന്നത്. പുകയില ചെടിക്ക് ബാധിച്ച മൊസൈക്ക് രോഗത്തെ കുറിച്ച് 1892 ൽ ഡിജെ ഇവാനോസ്‌കി നടത്തിയ ഗവേഷണത്തിലാണ് വൈറസ് കണ്ടുപിടിക്കപ്പെട്ടത്. മൊസൈക് രോഗം സൃഷ്ടിച്ച രോഗകാരി ബാക്ടീരിയയെ മാത്രം വേർതിരിക്കുന്ന ഫിൽറ്ററിലൂടെ കടന്നു പോകുന്നു എന്ന് കണ്ടെത്തിയതിലൂടെ ബാക്ടീരിയയേക്കാൾ ചെറിയ സൂക്ഷ്മജീവി ഉണ്ട് എന്ന നിഗമനത്തിലെത്തി. വൈറസിന് ജനറ്റിക് മെറ്റീരിയലും (DNA/RNA) പ്രോട്ടീൻ കോട്ടും മാത്രമേയുള്ളൂ എന്നതിനാൽ ജീവനുള്ള ശരീരത്തിൽ പ്രവേശിക്കുന്നത് വരെ വൈറസ് നിർജ്ജീവാവസ്ഥയിൽ ആയിരിക്കും. കോശമാണ് ജീവന്റെ അടിസ്ഥാന ഘടകം. വൈറസ് സ്വയം ഒരു കോശമല്ലാത്തതുകൊണ്ടുതന്നെ വൈറസിന് പ്രവർത്തനമാരംഭിക്കാണമെങ്കിൽ ഒരു കോശത്തോട് ചേർന്ന് നിൽക്കണം. വൈറസ് ബാധിക്കുന്ന ശരീരത്തിന്റെ (host) കോശമാണ് ഇതിന് വേണ്ടി വൈറസ് ഉപയോഗപ്പെടുത്തുന്നത്. വസൂരി, ജലദോഷം,ചിക്കൻപോക്സ്,പോളിയോ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നത് വൈറസാണ്.ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് കാരണമാകുന്നു എന്നതല്ലാതെ പ്രധാന ഉപകാരങ്ങൾ ഒന്നും വൈറസിനെ കൊണ്ടില്ല.
ഈ വൈറസിന് കീഴിലുള്ള ഒരു ഗ്രൂപ്പാണ് കൊറോണ വൈറിഡ് . കൊറോണ വൈറിഡ് 1935 ൽ തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും മനുഷ്യ ശരീരത്തെ ബാധിക്കും എന്ന് ശാസ്ത്രം ലോകം അംഗീകരിക്കുന്നത് 1960 ലാണ്. ഇതിന്റെ ആദ്യ രൂപമായ സാർസ് കോവ്-1 2003ൽ ലോകത്താദ്യമായി നാശങ്ങൾ വിതച്ചു. ശേഷം 2012 ൽ കാണപ്പെട്ട മെർസ് കോവും 2019 ൽ കണ്ടെത്തി ഇപ്പോൾ നാശങ്ങൾ വിതച്ചു കൊണ്ടിരിക്കുന്ന സാർസ് കോവ് – 2 വും കൊറോണ വൈറസിന്റെ രൂപമാറ്റങ്ങളാണ്.പുറത്തേക്ക് തെറിച്ചു നിൽക്കുന്ന മുനകൾ കാരണമാണ് ഈ വൈറസിന് കൊറോണ എന്ന് പേര് ലഭിക്കാൻ കാരണം.2019 ഇൽ കണ്ടു പിടിക്കപെട്ട നോവൽ കൊറോണ വൈറസ് സൃഷ്ടിക്കുന്ന രോഗത്തെ COVID – 19 ( corona virus disease – 2019) എന്ന് ചുരുക്കിവിളിക്കുന്നു. കോവിഡ് – 19 ഒരു ശ്വസന രോഗം ആയതുകൊണ്ടുതന്നെ റെസ്പിറേറ്ററി ഡ്രോപ്പ്ലെറ്റുകളിലൂടെയാണ് ഈ രോഗം പകരുന്നത്. നേരിട്ടോ അല്ലാതെയോ ഉള്ള കോൺടാക്ട് വഴി രോഗം പകരാം. വിരളമാണെങ്കിലും വായുവിലൂടെയും ഇത് പകരാറുണ്ട്.
തൊലിയിലൂടെ ഒരിക്കലും വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നില്ല. സൂക്ഷ്മജീവികൾ ശരീരത്തിലേക്ക് എത്തുന്നത് തടയുന്ന ഏറ്റവും വലിയ ഫിസിക്കൽ ബാരിയർ ആണ് തൊലി. ഹസ്തദാനം നൽകരുതെന്നും പരസ്പരം സ്പർശിക്കരുതെന്നും നാം പറയുന്നത് ആ കൈ കൊണ്ട് ശരീരത്തിലെ ദ്വാരങ്ങളിൽ സ്പർശിക്കാൻ സാധ്യതയുള്ളത് കൊണ്ടാണ്. കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത് പ്രധാനമായും മൂക്കിലൂടെയാണ്. മൂക്കിൽ പ്രവേശിക്കുന്ന കൊറോണ വൈറസ് ശ്വാസനാളത്തിലൂടെ ശ്വാസകോശത്തിൽ എത്തുകയും. ശ്വാസകോശത്തിൽ നിന്ന് രക്തത്തിലേക്ക് ഓക്സിജൻ കൈമാറുന്ന ആൽവിയോളൈ വഴി രക്തത്തിൽ എത്തുകയും ചെയ്യുന്നു.വൈറസിന് ശരീരത്തിൽ പ്രവേശിക്കാനുള്ള മറ്റൊരു മാർഗം വായയാണ്. വായയിൽ എത്തുന്ന സൂക്ഷ്മജീവികളെ തകർക്കാൻ ലൈസൊസൈം എന്ന ദ്രാവകം വായയിൽ ഉണ്ടെങ്കിലും ആവരണം ചെയ്യപ്പെട്ട കൊറോണ വൈറസിനെ തകർക്കാൻ ലൈസോസൈമിന് സാധിക്കില്ല. ശേഷം അന്ന നാളത്തിലൂടെ ആമാശയത്തിലേക്ക് എത്തുന്ന കൊറോണാ വൈറസിനെ തകർക്കാൻ ആമാശയത്തിലുള്ള കോൺസെൻട്രേറ്റ് ഹൈഡ്രോക്ലോറിക് ആസിഡിനും സാധിക്കില്ല. ആമാശയത്തിൽ നിന്ന് ചെറുകുടലിൽ എത്തുന്ന കൊറോണ വൈറസ് ചെറുകുടലിൽ നിന്ന് രക്തത്തിലേക്ക് ന്യൂട്രിയൻസ് കൈമാറുന്ന വില്ലി എന്ന ഭാഗത്തിലൂടെ രക്തത്തിൽ എത്തുന്നു. വൈറസിന് ശരീരത്തിൽ പ്രവേശിക്കാനുള്ള മറ്റൊരു മാർഗ്ഗമായ കണ്ണിലൂടെ പ്രവേശിക്കുമ്പോഴും കണ്ണിലുള്ള ലൈസോസൈമിന് കൊറോണയെ പ്രതിരോധിക്കാൻ സാധിക്കില്ല. കണ്ണിനെ മൂക്കുമായി ബന്ധിപ്പിക്കുന്ന നാസോ – ലാക്രിമൽ ഡക്റ്റ് വഴി മൂക്കിലെത്തുന്ന കൊറോണ വൈറസ് ശ്വാസനാളത്തിലൂടെ ശ്വാസകോശത്തിലെത്തി ആൽവിയോള വഴി രക്തത്തിൽ എത്തുന്നു. 
രക്തത്തിൽ എത്തിയ വൈറസ് ആദ്യം ശ്രമിക്കുന്നത് അതിനെ പ്രതിരോധിക്കുന്ന പ്രതിരോധ വ്യവസ്ഥയെ തകർക്കാനാണ്. പ്രതിരോധ വ്യൂഹത്തിലെ പ്രധാനഘടകമായ WBC യിലെ ലിംഫോസൈറ്റുകളെയാണ് വൈറസ് ആദ്യം തകർക്കുന്നത്. ലിംഫോസൈറ്റുകൾ T- ലിംഫോസൈറ്റ് B- ലിംഫോസൈറ്റ് എന്നീ രണ്ടു വിഭാഗങ്ങളാണ്. B-ലിംഫോ സൈറ്റുകളെ പ്രവർത്തിക്കാൻ സഹായിക്കുന്ന T- ലിംഫോ സൈറ്റുകളെ ആദ്യം തകർക്കുക വഴി B- ലിംഫോസൈറ്റുകളെ ഇല്ലാതാക്കാൻ വൈറസിനെ എളുപ്പം സാധിക്കും.ശരീരത്തിലെ പ്രതിരോധവ്യവസ്ഥ തകരുന്നതോടുകൂടിഏത് രോഗവും ബാധിക്കാം എന്ന അവസ്ഥയിലേക്ക് ശരീരം മാറും. 
മിക്ക രോഗങ്ങളെയും പോലെ പനി തന്നെയാണ് കോവിഡ് – 19 ന്റെയും പ്രധാന ലക്ഷണം. 39 c° മുതൽ 100 c° വരെ ഉയർന്ന താപനില ഉണ്ടാകും. ശ്വാസതടസ്സം, തലവേദന, ശരീരവേദന എന്നീ ലക്ഷണങ്ങളോടൊപ്പം വിരളമായ ഒരു ലക്ഷണമാണ് കണ്ണുകൾ പിങ്ക് നിറത്തിൽ ആവുക എന്നത്. ഇതിനെല്ലാം പുറമേ ഏറ്റവും ഭയാനകവും വേദനാജനകവുമായ ലക്ഷണമാണ് ന്യൂമോണിയ.ശ്വാസകോശത്തിലെ ഓക്സിജൻ സൂക്ഷിക്കുകയും രക്തത്തിലേക്ക് കൈമാറുകയും രക്തത്തിൽ നിന്ന് കാർബൺ ഡൈ ഓക്സിസൈഡ് സ്വീകരിക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഭാഗമായ ആൽവിഓളയിൽ ദ്രാവകം നിറയുകയും ശരീരത്തിന് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്ത അവസ്ഥ സംജാതമാവുകയും ചെയ്യും.ശ്വാസകോശത്തിൽ ദ്രാവകം നിറഞ്ഞതിനാൽ ശ്വാസകോശം വീങ്ങുകയും വാരിയെല്ലിനു മുകളിലുള്ള ഇന്റർ കോസ്റ്റൽ മസിലുകൾ വലിയുകയും ശക്തമായ വേദന അനുഭവപ്പെടുകയും ചെയ്യും.
ഇതര സൂക്ഷ്മജീവികൾ നിന്ന് വ്യത്യസ്തമായി കൊറോണാ വൈറസിന്റെ ജനറ്റിക് മെറ്റീരിയൽ RNA ആണ്.DNA യെക്കാൾ ഘടനാപരമായും രാസപരമായും സ്ഥിരത കുറഞ്ഞ RNA ക്ക് രൂപപരിണാമം സംഭവിക്കാൻ സാധ്യത ഏറെയാണ്. ഓരോ പ്രദേശങ്ങളിലെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുസരിച്ച് സ്വയം അതിജീവനത്തിന് വേണ്ടിയാണ് വൈറസ് രൂപമാറ്റം നടത്തുന്നത്. കാംബ്രിഡ്ജ് സർവ്വകലാശാലയിലെ പീറ്റർ ഫോസ്റ്റർ 160 രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ നോവൽ കൊറോണ വൈറസ് തന്നെ മൂന്നിലധികം തവണ രൂപപരിണാമത്തിന് വിധേയമായിട്ടുണ്ട് എന്ന് കണ്ടെത്തി. ചൈനയിൽ ഉൽഭവിച്ച് അമേരിക്ക ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ബാധിച്ച വൈറസാണ് ടൈപ്പ് A.സ്വിറ്റ്സർലാൻഡ് ജർമ്മനി, ഫ്രാൻസ്,ബെൽജിയം നെതർലാൻഡ് എന്നീ രാജ്യങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തിയ വൈറസാണ് ടൈപ്പ് B. ടൈപ്പ് B യിൽ രൂപപരിണാമം സംഭവിച്ച ടൈപ്പ് C യൂറോപ്പിനെയാണ് ബാധിച്ചിട്ടുള്ളത്.ഈ രൂപ പരിണാമം കൊണ്ടു തന്നെയാണ് കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടെത്താൻ ബുദ്ധിമുട്ടുന്നത്.കൊറോണ വൈറസ് മനുഷ്യ കോശങ്ങളിൽ എത്തുന്നതോടെ കോശം ഉൽപ്പാദിപ്പിക്കുന്ന ഇന്റർഫെറോൺ വൈറസിനെ മറ്റു കോശങ്ങളിലേക്ക് പകരുന്നത് തടയും.മറ്റു വൈറൽ വാക്‌സിനുകൾ ഉപയോഗിച്ച് കൊറോണ വൈറസിന്റെ പ്രവർത്തനം തടയാൻ ശ്രമിച്ചും.വൈറസിനെ ഇല്ലാതാക്കുന്നതിലുപരി ഇത് മൂലം ഉണ്ടാകുന്ന രോഗങ്ങളെ ചികിൽസിച്ചു ഭേദമാക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത് 
എല്ലാ വൈറൽ ഇൻഫെക്ഷൻ പോലെ തന്നെ കോവിഡ്-19 ഉം ഒരു ചെയ്ൻ ഇൻഫെക്ഷൻ ആണ്.ചെയിൻ ഇൻഫെക്ഷനിൽ ആറ് സ്റ്റെപ്പുകൾ ആണുള്ളത്. ഒന്നാമത്തേത് ബയോ ഏജന്റ് രോഗത്തിന് കാരണമാകുന്ന സൂക്ഷ്മ ജീവിയാണ് ഇത്.കോവിഡ് – 19 ന്റെ കാര്യത്തിൽ ബയോ ഏജന്റ് നോവൽ കൊറോണ വൈറസാണ്.രണ്ടാമത്തേത് റിസർവോയർ രോഗം ബാധിച്ച ശരീരമാണ് ഇത് കോവിഡ് – 19 ന്റെ കാര്യത്തിൽ റിസർവോയർ മനുഷ്യനാണ്.മൂന്നാമത്തേത് പോർട്ടൽ എക്സിറ്റ് രോഗകാരി രോഗിയിൽ നിന്ന് പുറത്തു പോകുന്ന വഴിയാണ് ഇത് കോവിഡ് – 19 ന്റെ കാര്യത്തിൽ പോർട്ടൽ എക്സിറ്റ് വായ, മൂക്ക് എന്നിവയാണ്.നാലാമത്തേത് മോഡ് ഓഫ് ട്രാൻസ്ഫോർമേഷൻ രോഗം പകരാനുള്ള വഴികളാണ് കോവിഡ് – 19 ന്റെ കാര്യത്തിൽ മോഡ് ഓഫ് ട്രാൻസ്ഫോർമേഷൻ റെസ്പിറേറ്ററി ഡ്രോപ്‌ലെറ്റ്സ് ആണ്.അഞ്ചാമത്തേത് പോർട്ടൽ എൻട്രി ആണ് രോഗകാരി ശരീരത്തിലേക്ക് പ്രവേശിക്കാനുള്ള വഴികളാണ് ഇത്.കോവിഡ് – 19 ന്റെ കാര്യത്തിൽ പോർട്ടൽ എക്സിറ്റും പോർട്ടൽ എൻട്രിയും ഒന്നാണ്.ആറാമത്തേത് സസ്‌പെക്ടബിൽ ഹോസ്റ്റ് ആണ് ഈ രോഗത്തെ ഏറ്റവും കൂടുതൽ സൂക്ഷികേണ്ടവർ ആണ് ഇത്.കോവിഡ് – 19 ന്റെ കാര്യത്തിൽ കുട്ടികളും 65 വയസ്സിനു മുകളിലുള്ളവരും ഗർഭിണികളുമാണ് സസ്‌പെക്ടബിൽ ഹോസ്റ്റ്.
ആദ്യത്തെ അഞ്ച് ഘടകങ്ങളിൽ ഒന്ന് തകർക്കലോടു കൂടി ബ്രേക്ക്‌ തെ ചെയിൻ സാധ്യമാവും. നമ്മൾ പ്രധാനമായും ലക്ഷ്യമാക്കേണ്ടത് പോർട്ടൽ എക്സിറ്റും പോർട്ടൽ എൻട്രിയും തകർക്കാനാണ്. ഇതിന് വേണ്ടിയാണ് കൈകൾ സോപ്പ്, സാനിറ്റേഴ്സ് എന്നിവ ഉപയോഗിച്ച് കഴുകുന്നതും മാസ്ക് ധരിക്കുന്നതും.വെള്ളം കൊണ്ട് മാത്രം കഴുകുമ്പോൾ ഹൈഡ്രോഫോബിക് (വെള്ളത്തെ പേടിയുള്ള) നേച്ചർ ഉള്ള പ്രോട്ടീൻ കൊണ്ട് ആവരണം ചെയ്യപ്പെട്ട കൊറോണ വൈറസിന് മുകളിലൂടെ വെള്ളം ഒഴുകുക മാത്രമേ ചെയ്യൂ. ഹൈഡ്രോഫോബിക്, ഹൈഡ്രോഫിലിക്‌ എന്നീ രണ്ട് സ്വഭാവവും ഉൾകൊള്ളുന്ന സോപ്പ് ഉപയോഗിക്കുന്നതിലൂടെ സോപ്പും കൊറോണ വൈറസും റിയാക്ഷനിൽ ഏർപ്പെടാനും കൊറോണ വൈറസിനെ ഇല്ലാതാക്കാനും സാധിക്കും.


Home » Translation » കോവിഡ്-19; സൂക്ഷ്മജീവികളെ അറിഞ്ഞു പ്രതിരോധിക്കാം