ഒരു പിടി മണ്ണിൽ വിലങ്ങ് തീർത്ത
ധിക്കാരിയാണീ മനുഷ്യർ
കോലങ്ങൾ പലതായി മാറ്റീട്ടവർ
തെരുവിലിറങ്ങുന്നു- ഘോഷത്തിന്
ഇല്ലാ ഇവർക്കൊന്നുമേ ഓർമ
ഇവർ ഉത്ഭവിച്ചതെവിടെനിന്നുള്ള ഓർമ
കാലങ്ങൾ പലതായി മാറിടുന്നു – കൂടെ
ദുനിയാവിൽ കോലങ്ങൾ മറഞ്ഞിടുന്നു
ദൈവത്തെ ഓർത്തുള്ള നല്ലൊരു ജീവനും
ഇവിടം ഇവർ തന്നിൽ അകന്നിടുന്നൂ
ഓർത്തീടുക നിൻ പിൻമുറക്കാരെ
എത്രയേറെ അവർ ലയിച്ചുവെന്ന്കാ
ലങ്ങൾക്ക് കൂടെ നിൻ ദൈവത്തെ
മറന്നൊന്നും പാടില്ലടോ ഇന്നീ മണ്ണിൽ.
Post Comment