ഗസ്സയിലെ കാറ്റ് ആഞ്ഞടിച്ചു വീശി
അതെന്നയും കടന്നുപോയി
ഒരുപാട് കഥകളുമായി വന്നതാണത്രേ..!
ഭീതി പടർത്തുന്ന ചോരയുടെ മണമായിരുന്നു
നിലം പൊത്തിയ കെട്ടിട വാസത്തിലും
കാതു പൊത്തുന്ന ബോംബൊച്ചയിലും
ഞാൻ കേട്ടു, ത്വലഅ പാടുന്ന കുരുന്നിനെ…
വസന്തം വന്നണിഞ്ഞ ദഫ്ഫിന്റെ ഈരടിയെ…
ചോര മണം മാറാത്ത നാട്ടിൽ
വല്യുപ്പ ഓതികൊടുത്ത പ്രകീർത്തനങ്ങൾ
സമാധാന ഗന്ധം പടർത്തി..!
ബാബു-ജന്നയിൽ കൊത്തിയ നാമം
ഹൃദയത്തിലേറ്റിയവരുടെ സമാധാനം!
വെടിയൊച്ച മാത്രം കേൾക്കുന്ന കുഞ്ഞു കാതുകളിൽ
റസൂലുല്ലാഹ് എന്ന മന്ത്രം കുളിർമയേകി!
കണ്ണീരില്ല, വേദനയില്ല, ആനന്ദമാണ്
മോണ കാട്ടി പുഞ്ചിരിക്കുന്ന ഒരുതരം ആനന്ദം!
പൈതങ്ങളുടെ മുട്ടിപ്പാട്ടിൽ
റസൂലിന്റെ പരിമളം ഗസ്സ അറിഞ്ഞു… ഞാനും..!
-യഹിയ അബ്ദുറഹ്മാന്



Post Comment