themap.katib.in

സ്വാതന്ത്ര്യത്തിന്റെ 78 വർഷങ്ങൾ; നാമമാത്ര ജനാധിപത്യത്തിന്റെ രീതി ശാസ്ത്രവും പരിണാമവും

ർമേനിയൻ ഫാഷിസത്തിന്റെ പരിണാമം സിദ്ധിച്ച ഫാഷിസ്റ്റ് ആശയങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൽ നുഴഞ്ഞു കയറിയിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു . ജനാധിപത്യത്തിന്റെ മടിത്തട്ടിൽ കിടന്നുള്ള അത്തരം ആശയങ്ങളുടെ വളർച്ച ഏറെ ശ്രമകരമല്ലായിരുന്നു. കൃത്യമായ ഗൂഢാലോചനയിലൂടെ നടപ്പാക്കപ്പെട്ട നിരന്തരമായ വർഗീയ കലാപങ്ങളിലൂടെ, എണ്ണമറ്റ രക്ത ചൊരിച്ചിലിലൂടെ, ചരിത്ര നിർമിതികളെയും, ശേഷിപ്പുകളെയും അന്യവൽക്കരിക്കുന്നതിലൂടെ ഇന്ത്യയിൽ രാഷ്ട്രീയ ഹിന്ദുത്വ സംഘടനകൾ അവരുടെ ഫാഷിസ്റ്റ്-ഹിന്ദുത്വ നയത്തിന്റെ തേരോട്ടം ശക്തമാക്കി. സ്വാതന്ത്ര്യ ലബ്ധിക്കുമേറെക്കാലം മുമ്പേ ഭരണഘടനാ വിരുദ്ധമായി ഭഗവത്‌ഗീതയെന്ന അവരുടെ മാനിഫെസ്റ്റോ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ മതരാഷ്ട്ര സങ്കൽപ്പത്തിന്ന് 2014-ലെ പ്രധാനമന്ത്രി സ്ഥാനാരോഹണത്തോടെ കൂടുതൽ സുതാര്യമാക്കാനുള്ള അവസരം കൈവന്നു. ജനാധിപത്യപരമെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള പൗരന്മാരെ വിഡ്ഢികളാക്കി, മുതലാളിത്തത്തിന്ന് കുടപിടിക്കുന്ന നിരവധി ബില്ലുകൾ പാർലിമെന്റ് ഭൂരിപക്ഷത്തിന്റെ മേൽകോയ്മയിൽ പാസ്സാക്കി. തങ്ങളുടെ ചൊല്പടിക്കനുസ്തൃതമായി പ്രവർത്തിക്കുന്ന രാഷ്ട്രപതിയുടെ “ഒപ്പിട”ൽ കർമ്മവും വളരെ ലാഘവത്തോടെ മറികടന്നു. നമ്മുടെ മാതൃരാജ്യത്തിന്റെ അന്തസത്തയിൽ തീവ്ര സ്വേച്ഛാധിപത്യ ആശയങ്ങളെ സന്നിവേശിപ്പിക്കാൻ സവർക്കറടക്കമുള്ള വർഗീയവാദികളാൽ രൂപംകൊണ്ട കൃത്യമായ പദ്ധതികളുടെ പിൻബലമുണ്ടായിരുന്നു. ഇത്തരം അതീവ മാരക വിസ്ഫോടന ശേഷിയുള്ള ഇത്തരം വർഗീയാശയങ്ങൾക്കിത്ര ലാഘവത്തോടെ, എതിർപ്പുകളെ എല്ലാം സുഖമായി വിസ്മരിച്ചുകൊണ്ട് `പടർന്ന് പന്തലിക്കാൻ പറ്റിയൊരിടം ജനാധിപത്യമല്ലാതെ വേറെയേത്? ജനത എതിർപ്പിലേക്ക് കാലൂന്നുമ്പോഴേക്ക് ഫാഷിസ്റ്റ് പടയോട്ടത്തിന്ന് ആവശ്യമായ ഇടം അവർ ഒരുക്കിയിരിക്കും.
വർത്തമാനകാല രാഷ്ട്രീയാന്തരീക്ഷത്തിലേക്കൂളിയിടാൻ വ്യക്തമായ അരക്ഷിതാവസ്ഥയുടെ പൂർണ്ണ ചിത്രം ലഭ്യമാകും. ഭരണഘടനയെപ്പോലും തിരുത്തലുകൾക്കും, അട്ടിമറികൾക്കും വിധേയപ്പെടുത്തുകയും, ഭരണഘടന സംരക്ഷകരാകേണ്ട പരമോന്നത നീതിപീഠം പോലും ഹിന്ദുത്വതയുടെ കല്പനകൾക്ക് പ്രത്യക്ഷമായും, പരോക്ഷമായും വിധേയപ്പെടുന്നത് കാണുമ്പോഴാണ്, ജനാധിപത്യേതര അധിനിവേശത്തിന്റെ വ്യാപ്‌തി വ്യക്തമാകുന്നത്. ഐ.എ.സ് , ഐ.പി.സ്,പോലുള്ള ഉന്നത സിവിൽ റാങ്കുകളുള്ള ഉദ്യോഗസ്ഥരുടെ സേവന കാലാവധിക്ക് ശേഷമുള്ള രാഷ്ട്രീയ പാർട്ടികളിലേക്കുള്ള കൂറുമാറ്റവും, രാഷ്ട്രീയ പാർട്ടി പ്രവത്തനങ്ങൾ നിരോധിക്കപ്പെട്ട സേവനകാലത്ത് പോലും ഹിന്ദുത്വതയോടുള്ള കൂർ പരസ്യമായി വെളിപ്പെടുത്തിയത് അത്യന്ധം ഗുരുതരമാണ്. രാജ്യത്തെ
ഫെഡറൽ വ്യവസ്ഥയെ തകർക്കുന്ന One nation, One election bill പാർലിമെന്റിന്റെ സഭകളിൽ അവതരിക്കപ്പട്ടു കഴിഞ്ഞു. തങ്ങൾക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ദുരുപയോഗം ചെയുന്ന അക്രമ നടപടികൾ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒന്നാണ്. പതിറ്റാണ്ടുകളായി ഹിന്ദുത്വ രാഷ്ട്രീയ മേലാളന്മാരുടെ സ്വപ്നം കാണുന്ന രാമരാജ്യത്തിന് വേണ്ടി ഇന്ത്യയെ പരിവർത്തനപ്പെടുത്താനുള്ള നീക്കു പോക്കുകളുടെ നിജസ്ഥിതി വിലയിരുത്തുകൾക്ക് വിധേയമാകുമ്പോൾ ന്യൂനപക്ഷ ഉന്മൂലനമാണവരുടെ മുഖ്യ അജണ്ട എന്നും ബോധ്യമാകും. അതിനാനുസൃതമായി ഉന്മൂലനം ലക്ഷ്യമായി ലക്ഷ്യമിട്ടു ഒട്ടേറെ ചെറുതും വലുതുമായ വർഗീയ കലാപങ്ങളും സംഘടനകളും തകൃതിയായി നടന്നു വരുന്നുണ്ട് രാജ്യത്ത്. മോദി ഭരണത്തിന്റെ ആദ്യ നാൾ മുതൽക്കുതന്നെ ന്യൂനപക്ഷ വിരോധം പ്രകടമായിരുന്നു. ഇന്ത്യൻ പൊളിറ്റിക്സിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സി.എ.എ, എൻ.ആർ. സി ബില്ലുകൾ ലോകതലത്തിൽ രാജ്യത്തിന്റെ നിലവാരം ഇടിച്ചു. കുടിയേറ്റക്കാർക്കെതിരെയുള്ളത് അധിനികൃത പൗരന്മാരെ പുറത്താക്കാൻ വേണ്ടിയുള്ളത് എന്നൊക്കെയായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. ന്യൂനപക്ഷ മുസ്ലിംകൾക്ക് നേരെയുള്ള ആസൂത്രിത വംശഹത്യയുടെ നടപടിയായിട്ട് നമുക്കതിന് വിശകലനം ചെയ്യാം. പ്രതീക്ഷകൾക്ക് വിപരീതമായി ജാതി,മത,രാഷ്ട്രീയ,കക്ഷി ഭേദമേതുമില്ലാതെ രാജ്യത്ത് ഉയർന്നുവന്ന പ്രക്ഷോഭങ്ങളിൽ കാലിടറി മോദി സർക്കാർ തുടർ നടപടികളിൽ നിന്ന് വിട്ടു നിന്നു.

ഇത്തരം ന്യൂനപക്ഷ വേട്ടകൾ രാജ്യത്ത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം മറ്റൊരു പൗരത്വ രജിസ്റ്ററിന്റെ മാതൃകയാണ്. അത് നടപ്പിലാക്കാൻ നടപ്പിലാക്കാൻ എന്നതിലൂടെ ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ പൗരത്വം നിഷേധിക്കപ്പെടാൻ ഇടവരും. അതിനാൽ നാം മനസ്സിലാക്കേണ്ടത് തീവ്ര ഹിന്ദുത്വ പ്രത്യാശാസ്ത്രം ഫാസിസത്തിന്റെയും സയൻസിന്റെയും സമ്മിശ്ര നയങ്ങൾ ആവാഹിച്ച രീതിശാസ്ത്രമാണ് ഇന്ത്യന്‍ ജനതക്ക് മേൽ പ്രയോഗിക്കുന്നത്. ജാഗ്രതയോടെ വാക്കുകൾ കൊണ്ട് നാം ജനാധിപത്യത്തിന് കാവൽ ഇരിക്കണം. നമ്മുടെ എഴുത്തുകൾക്ക് ഫാസിസ്റ്റ് വളർച്ചയുടെ മുനയൊടിക്കാനുള്ള ശേഷി ഉണ്ടാകണം. ജീവൻ കൊടുത്ത് സ്വാതന്ത്ര്യം നേടിത്തന്ന പൂർവികർക്ക് കടപ്പെട്ടവർ ആയിരിക്കാൻ നമുക്ക് അത്രയെങ്കിലും ചെയ്തേ തീരൂ. ഭാരതത്തിന്റെ സമ്പന്നമായ ചരിത്രത്തെ മറവിക്ക് വിട്ടുകൊടുക്കാൻ അനുവദിക്കരുത്, നിരന്തരം നമുക്ക് ഓർമ്മിപ്പിക്കാനാകണം, ഇന്ത്യയെ വീണ്ടെടുക്കാൻ ഈ സ്വാതന്ത്രദിനത്തിൽ നാം പ്രതിജ്ഞാബദ്ധരായിരിക്കണം…

-അനസ് മുത്തലിബ്