ഹിജ്റ രണ്ടാം വർഷമാണ് ഇസ്ലാമിൽ വാങ്കും ഇഖാമതും നിയമമാകുന്നത്. ഇസ്ലാമിൻ്റെ അനുഷ്ടനപരമായ വിഷയത്തിലും കര്‍മ്മങ്ങളുടെ വിഷയത്തിലും വാങ്കിന് പവിത്രത്തകളേറെയാണ്. ഇതര സൽകർമ്മങ്ങളെ പോലെതന്നെ അതിൽ ധാരാളം ഹിഖ്മത്തുകളും മറ്റു തന്ത്രങ്ങളും അടങ്ങിയിട്ടുണ്ട് എന്നതാണ് വാസ്തവം. ഒരു കാര്യത്തെ മഹോതരമാക്കുന്നതിലെ പ്രധാന ഘടകം അതോരോന്നിൻ്റെയും സ്ഥാനങ്ങൾ എവിടെയാണ് എന്നതും പരിഗണിച്ചുകൊണ്ടാണ്. അവിടെയും ഇസ്ലാമിൽ ധാരാളം മാതൃക സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. അതിലെ പ്രധാനമാണ് വാങ്കും ഇഖാമതും.
വാങ്കിൻ്റെ തുടക്കം
അന്നൊരിക്കൽ തിരുദൂതരും അവിടുത്തെ അനുയായികളും എങ്ങനെ ജനങ്ങളെ നിസ്കാരത്തിന് വേണ്ടി ഒരുമിച്ച് കൂട്ടും എന്ന് ശങ്കയിൽ രാത്രി ചർച്ചക്കിരുന്നു.പലരും പലതിനേയും കുറിച്ച് അഭിപ്രായപ്പെട്ടു.ചിലർ മണിയടിക്കം എന്ന ആശയം മുന്നോട്ട് വെച്ചു ചിലർ തീ കത്തിക്കാം എന്ന അഭിപ്രായവും പറഞ്ഞു, ചിലർ കൊടി ഉയർത്താം എന്നും പറഞ്ഞു. അതിനെയെല്ലാം ഇതര മതങ്ങളുടെ ആചാരമാണ് നമുക്ക് വേണ്ടതില്ല എന്നായി നബിയുടെ വാക്ക്. അബ്ദുല്ലാഹിബ്നു സൈദ് (റ) നിവേദനം ചെയ്ത ഹദീസിൽ ” അന്നത്തെ രാത്രി എന്നെ വലയം ചെയ്തു കൊണ്ട് ഒരു പുരുഷൻ നടക്കുന്നുണ്ട്, അവരുടെ കയ്യിൽ മണിയും കാണുന്നുണ്ട്. ഞാൻ ഉറങ്ങുകയായിരുന്നു. ഞാൻ അവരോട് ഇതെനിക്ക് വിൽകുന്നുവോ എന്ന് ചോദിച്ചു അപ്പോൾ അവർ ഇത്കൊണ്ട് നീ എന്ത് ചെയ്യാനാണ് എന്ന് മറുപടി പറഞ്ഞു. എപ്പോൾ ഞാൻ ഇതുകൊണ്ട് ജനങ്ങളെ നിസ്‌കാരത്തിലേക്ക് ക്ഷണിക്കാം എന്ന് ഞാൻ മറുപടി നൽകി. എന്നിട്ട് അവിടുന്ന് ബാങ്കിൻറെ ആദ്യം അല്ലാഹു അക്ബറിൽ തുടങ്ങിയ അവസാനം വരെ എനിക്ക് പഠിപ്പിച്ചു തന്നു. സുബഹി ആയപ്പോൾ ഞാൻ എൻറെ സ്വപ്നവുമായി നബിയുടെ അടുത്ത് പോയി “തീർച്ചയായും നിൻറെ സ്വപ്നം സത്യമാണ് നീ കേട്ടത് ബിലാൽ (റ) ചൊല്ലിക്കൊടുക്ക്”. ഇത് കേട്ട അവസരം ഉമർ (റ) വന്നു. ഇതുപോലെ സ്വപ്നം ഞാനും കണ്ടു (അബൂദാവൂദ്).
ആഴത്തിലിറങ്ങി പരിശോധിക്കുമ്പോള്‍.
ഭാഷാപരമായി വാങ്കിൻറെ അറബിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ “അറിയിക്കുക” എന്ന പദത്തിലേക്കാണ് നാം എത്തിച്ചേരുക. സാങ്കേതിക അർത്ഥത്തിലൂടെ നാം ഒന്ന് ഇഴകേറി പരിശോദിച്ചാൽ “അറിയപ്പെട്ടതായ ചില വാക്കുകൾ കൊണ്ട് അറിയിക്കൽ” എന്നാണ് അദ്ദേഹം നമുക്ക് മലയാളികരണം കാണാൻ സാധിക്കുന്നത്. അതുപോലെ ധാരാളം പവിത്രതകൾ പരിശുദ്ധ ഹദീയത്തിലൂടെ നമ്മെ നബി സല്ലല്ലാഹു അലൈഹിവസല്ലമ പഠിപ്പിക്കുന്നതായി കാണാം, “അവസാനനാളിൽ കഴുത്ത് നീണ്ടവരായി ഏഴുവർഷം തുടർച്ചയായിട്ട് വിളിക്കുന്നവരെ കാണപ്പെടും” എന്നാണല്ലോ തിരുവചനം (ബുഖാരി).അതുപോലെതന്നെ “ജിന്ന് ഇൻസ് മറ്റു ജീവജാലങ്ങൾ ഇവകളൊന്നും സ്വലാത്ത് ചൊല്ലി സാക്ഷി നിന്നിട്ട് അല്ലാതെ ഇതിന്റെ പ്രതിഫലത്തെ ഉയർത്തുകയില്ല” (മുസ്ലിം) ഇതും അല്ലാഹു ഇതിൻറെ പ്രതിഫലത്തെ ഉയർത്തുന്നതിൽ നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതാണ്.
വാങ്കിന് മഹത്വമേറുന്നിടം
ഏതൊരു വിശ്വാസിയുടെയും പരമപ്രധാനമായ ജീവിതലക്ഷ്യം അവസാനം നന്നായി നല്ലൊരു മരണമാണ്. എന്നാൽ മഹാരഥന്മാർ നമ്മെ പഠിപ്പിക്കുന്നത് കാണാം ബാങ്കിൻറെ സമയത്ത് സംസാരിക്കുന്നവന് അവസാന സമയത്ത് ഈമാൻ ലഭിക്കാതെ മരണപ്പെടേണ്ട ഒരു ദുരവസ്ഥ വന്നുഭവിക്കും. യഥാർത്ഥത്തിൽ എന്താണ് ഇത്തരമൊരു ബഹുമതി ലഭിക്കാനുള്ള കാരണം വാങ്കിന്റെ കാര്യങ്ങളും അതിലെ വാക്കുകളും എടുത്തുനോക്കിയാൽ “ഹൈഅലകളിൽ” ഒഴികെ ബാക്കിയെല്ലാം ജലാലത്തിന്റെ ഇസ്മ് (അല്ലാഹുവിൻ്റെ നാമങ്ങൾ) എന്നതാണ് പ്രധാന കാരണം. മാത്രവുമല്ല പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു പറയുന്നത് കാണാം “ആരെങ്കിലും അള്ളാഹുവിന്റെ അടയാളങ്ങളെ ബഹുമാനിക്കുകയാണെങ്കിൽ തീർച്ചയായും അത് ഹൃദയത്തിൻറെ സൂക്ഷ്മതയാണ്”. (22:34). പരിശുദ്ധ ഇസ്ലാമിൽ ബഹുമാനിക്കേണ്ടതിനു ബഹുമാനിക്കുകയും ആദരിക്കേണ്ടതിനുള്ള ആദരവും ഇത്തരം കാര്യത്തിനെല്ലാം വലിയ പരിഗണന നൽകി എന്നതാണ് വാങ്ക ഇത്രത്തോളം പവിത്രത ലഭിക്കാനുള്ള കാരണം.
നിസ്കാരത്തിന് പുറത്തെ വാങ്കും; അകത്തും
കേവലം വാങ്കും ഇഖാമതും നിസ്കാരത്തിനു ജനങ്ങളെ ഒരുമിപ്പിക്കൽ മാത്രമല്ല,മറിച്ച് പല ഹിക്മത്തുകളും അതിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് വസ്തുത. ദുഃഖിതൻ്റെ ചെവിയിൽ, ദേഷ്യം പിടിച്ചവന്റെയും തലകറങ്ങി വീഴുന്നവന്റെയും യാത്രക്കാരന്റെ പിറകിലും അതുപോലെതന്നെ നവജാതശിശുവിന്റെ ചെവിയിൽ വാങ്കും ഇഖാമത്തും സുന്നത്തുണ്ട്. ഇതിൻറെ ഹിക്ക്മത്തുകളിലേക്ക് ഇറങ്ങിയാൽ നമുക്ക് മനസ്സിലാകും ഇത്തരത്തിൽ കോപവും തലകറങ്ങിയ വീഴലും ഇതെല്ലാം ശൈത്തൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന മോശം പ്രവർത്തി അതിനാൽ തന്നെ ശൈത്താൻ ഓടിപ്പോയി ഹൃദയം ശുദ്ധമാകാൻ ഈ അല്ലാഹുവിൻറെ നാമങ്ങൾ സാധിക്കും എന്നതിൽ ആകാം മഹാരഥന്മാർ ഇത് പഠിപ്പിക്കാനുള്ള കാരണം. നബി തങ്ങൾ പറയുന്നതായി കാണാം “ബാങ്ക് കേൾക്കുന്ന സമയത്ത് പിശാച് ജനങ്ങൾ കേൾക്കാത്ത രൂപത്തിൽ വലിയ ശബ്ദം ഉണ്ടാക്കി ഓടിപ്പോകും” (ബുഖാരി). ഇതുതന്നെയാണ് മേൽപ്പറഞ്ഞ വരുടെ ചെവികളിൽ ബാങ്ക് വിളിക്കാനുള്ള കൽപ്പനക്ക് പിന്നിൽ. നിസ്കാരത്തിൽ സ്ത്രീയ്ക്ക് ഇഖാമത്ത് മാത്രമാണ് നിയമമാക്കപ്പെട്ടത്. പുരുഷന്മാർക്ക് വാങ്കും ഇഖാമത്തും നിയമമാണ്. തനിപ്പിക്കുകയാണെങ്കിൽ വാങ്കിലാണ് ഉചിതം എന്നതാണ് കർമ്മ ശാസ്ത്ര പ്രമാണങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ഇത്തരത്തിൽ ധാരാളം മഹോത്തരമാകുന്ന കാര്യങ്ങൾ നമുക്ക് മറ്റു ഗ്രന്ഥങ്ങളിൽ ഗ്രഹിചെടുക്കാൻ സാധിക്കും.
ബിലാൽ (റ)
ബാങ്കിൻറെ സുന്നത്ത് പറയുന്നിടത്ത് കാണാം ബിലാൽ റളിയള്ളാഹുവിന്റെ സന്താന പരമ്പരയിൽ പെട്ടതാവണം എന്നൊരു കൗതുകകരമായ കാര്യം നമുക്ക് കാണാൻ സാധിക്കും (നിഹയതുസൈൻ). അക്ഷരാർത്ഥത്തിൽ ഉയർന്ന ശബ്ദമഹിമയുള്ളയാളാണ് വാങ്കിന് ഏറ്റവും അർഹർ എന്ന് നമുക്ക് സൈദ് (റ) ഹദീസിൽ നിന്ന് നമുക്ക് മനസ്സിലാകും. ആയതിനാൽ തന്നെയാണ് തിരുദൂതർ ബിലാൽ (റ)അവിടുത്തെ ബാങ്ക് വിളിക്കുന്നതിനായി നിയമിച്ചതും.
റസൂലിന്റെ വഫാത്തിന് ശേഷം പ്രിയ ഹബീബില്ലാത്ത മദീനയിൽ എനിക്ക് ജീവിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞു മദീന വിട്ട് നാട് കടന്ന് പോയ പ്രേമിയാണ് ബിലാൽ (റ). പിന്നീട് നീണ്ട 10 വർഷത്തിനു ശേഷം “നീ എന്നോട് പിണങ്ങി ആണോ ബിലാൽ” എന്ന റസൂലിന്റെ ചോദ്യത്തിന് ഞെട്ടി ഉണർന്നാണ് ആ രാത്രി മദീന ലക്ഷ്യമാക്കി തിരിച്ചത്. ബിലാൽ (റ) നീണ്ട പത്തുവർഷത്തിനു ശേഷം ബാങ്ക് വിളിക്കുന്നത് നബി തങ്ങളുടെ പേരമകളുടെ നിർബന്ധം പൂർവ്വമാണ്. മദീന നിവാസികൾ വാങ്ക് കേട്ട് ഹബീബിന്റെ കാലം ഓർമ്മയിൽ അയവിറക്കി.
കേവലം നിസ്കാരം കൊണ്ടുള്ള ഉൽബോധനം അല്ല വാങ്ക്. മറിച്ച് അതിൽ ധാരാളം തന്ത്രങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. പലതിൽ നിന്നുള്ള ശമനവും പലതിനുള്ള വാഗ്ദാനങ്ങളും മറ്റും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് ബാങ്കിന് ഇത്രത്തോളം പവിത്രത കാരണം എന്ന് നാം മനസ്സിലാക്കണം. ബഹുമാനം കൽപ്പിച്ച ഒന്നിന് നാം ബഹുമാനം കൽപ്പിക്കണം. അതാണ് നമ്മുടെ വിജയത്തിന് നിധാനം, ഇത്തരത്തിലുള്ള മുന്തിരിവള്ളികളാണ് നമ്മുടെ ലഹരി, അതിനാവണം നമ്മുടെ ജീവിത ശ്രമങ്ങള്‍.
അവലംബങ്ങൾ:
1 സ്വഹീഹുൽ ബുഖാരി
2 സ്വഹീഹുൽ മുസ്ലിം
3 മിഷ്കത്തുൽ മസബീഹ്
4 ഫത്ഹുൽ മുഇൻ
5 ഇആണത്തുൽ ത്വലിബീൻ
–സയ്യിദ് ജുനൈദ് കായലം



Post Comment