themap.katib.in

ജീവനോളം വിലയുള്ള പത്തിരി

മിനാരത്തിൽ നിന്നൊഴുകിയ
തക്ബീറിന്റെ ഈണത്തിൽ
ഉമ്മച്ചി
പത്തിരി മറിച്ചിട്ടു

ധൃതിയിൽ തീർത്ത പെരുന്നാൾ കുളി,
തേച്ചു മിനുക്കിയ പുത്തനുടുപ്പ്,
തിരക്കിട്ടാണെങ്കിലും
വിരലുകൾ പലരുടെയും
സ്റ്റാറ്റസുകൾ മറിച്ചിട്ടു.

വർണ്ണാഭമായ ഈദ് മുബാറക്കു-
കൾക്കിടയിലൊരു സ്റ്റാറ്റസിനെ തള്ളവിരൽ പിടിച്ചുനിർത്തി
ഗസ്സയിൽ പെരുന്നാൾ ദിവസവും
പട്ടിണി”

വീട്ടിലെ തീൻ മേശയിൽ നിരന്ന പത്തിരിയും കൂട്ടുവിഭവങ്ങളും കണ്ടെൻ്റെ കണ്ണ് നനഞ്ഞു ,
വിശപ്പില്ലെങ്കിലും
ജീവനോളം വിലയുള്ളയാ-
ചൂടാറിയ പത്തിരി ഞാൻ
കണ്ണീര് കൂട്ടി വിഴുങ്ങി.

-ഇയാസുൽ അസ്ഹർ